Breaking...

9/recent/ticker-posts

Header Ads Widget

അക്ഷരനഗരിയില്‍ ആനയൂട്ട് നടന്നു.

 


അക്ഷരനഗരിയില്‍ ഓണക്കാലത്ത് പൂരത്തിന്റെ ആവേശവുമായി ആനയൂട്ട് നടന്നു. തിരുനക്കര മഹാദേവക്ഷേത്രത്തില്‍ വ്യാഴാഴ്ച നടന്ന ആനയൂട്ടില്‍ തലയെടുപ്പുള്ള ഗജവീരന്മാരാണ് അണിനിരന്നത്.  17 ഗജശ്രേഷ്ഠര്‍ ആനയൂട്ടില്‍ പങ്കെടുത്തു. തിരുനക്കരപകല്‍പ്പൂരത്തിന്റെ പ്രതീതിയില്‍ ക്ഷേത്ര ഗോപുര വാതില്‍ കടന്ന് ഗജവീരന്മാര്‍ മൈതാനത്തേക്ക് എത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആന പ്രേമികള്‍ വരവേറ്റത്. 

                                    

വൈക്കം ശൈലേഷിന്റെ വിവരണവും ആനപ്രേമികളില്‍ ആവേശം വിതറി. തിരുനക്കര ശിവനും ഭാരത് വിശ്വനാഥനും പുതുപ്പളളി സാധുവും പാമ്പാടി സുന്ദരനും കിരണ്‍ നാരായണന്‍ കുട്ടിയുമെല്ലാം ആനപ്രേമികളില്‍ആവേശം പകര്‍ന്നു.


.





Post a Comment

0 Comments