Breaking...

Header Ads Widget

ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയ്ക്കുപുറം  ഗ്രാമോദ്ധാരണ വായനശാലയില്‍  വച്ചു നടന്ന ക്യാമ്പ് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. .

                                    

പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷിമി സജി അധ്യക്ഷത  വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ഹരിപ്രകാശ്, മെമ്പര്‍ സിനി ജോര്‍ജ്, വായനശാല പ്രസിഡന്റ്  മാത്യു കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു. അതിമ്പുഴ ആയുഷ് പ്രൈമറി  ഹെല്‍ത്ത് സെന്റര്‍  മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി എം സ്വാഗതവും,  വായനശാല സെക്രട്ടറി ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു.  സൗജന്യ മരുന്ന് വിതരണം,  പ്രാഥമിക, രക്ത പരിശോധന, രോഗം നിര്‍ണയം എന്നിവ ക്യാമ്പില്‍ നടന്നു. 



.ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അതിരമ്പുഴ മെഡിക്കല്‍ ഓഫീസര്‍ ശ്രീദേവി എം, ആര്‍പ്പൂക്കര ഹെല്‍ത്ത് സെന്ററിലെ ഡോ. സ്മിത, മുളക്കുളം  ഹെല്‍ത്ത് സെന്ററിലെ ഡോ.സുമം ബാബു,  കുറവിലങ്ങാട് സെന്റ് വിന്‍സന്റ്  ഹോസ്പിറ്റലിലെ  ഡോ.  മഞ്ജു എ ജോസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.യോഗ ഇന്‍സ്ട്രക്ടര്‍  ധന്യ മോള്‍ പി പി യോഗ പരിശീലനം നല്‍കി. നൂറുകണക്കിന്  വയോജനങ്ങളാണ് മെക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത്.





Post a Comment

0 Comments