Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ വൈകാരികമായി സംസാരിച്ച് എഡിജിപി അജിത് കുമാര്‍.

 


പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ വൈകാരികമായി സംസാരിച്ച് എഡിജിപി അജിത് കുമാര്‍. 29 വര്‍ഷത്തെ തന്റെ സേവനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഇനി ഇങ്ങനെ സംസാരിക്കാന്‍ ഒരു അവസരം ലഭിക്കുമോ എന്ന് അറിയില്ല എന്നും അദ്ദേഹം തന്റെ പ്രസംഗത്തിനിടെ സൂചിപിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷമാണ് എഡിജിപി വൈകാരികമായി സംസാരിച്ചത്. താന്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതുവരെ തന്റെ സര്‍വീസ് കാലഘട്ടത്തെ നേട്ടങ്ങളും, സേവനങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ പ്രസംഗം. 29 വര്‍ഷമായി കേരള പോലീസില്‍ പ്രവര്‍ത്തിക്കുന്നുവെന്നും, പൊലീസുകാരന്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട് എന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

                                                     


പോലീസ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് സിവില്‍ പൊലീസ് എന്ന പേര് കൊണ്ടു വന്നത് താനാണ്, പല  മാറ്റങ്ങള്‍ക്കും കാരണക്കാരനായിട്ടുണ്ടെന്നും ഇനി അത് പറയാന്‍ അവസരമുണ്ടാകുമോയെന്നറിയില്ലെന്നും ADGP പറഞ്ഞു. എം.ആര്‍ അജിത് കുമാറിനെ വേദിയില്‍ ഇരിക്കുമ്പോള്‍തന്നെ മുഖ്യമന്ത്രി, എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നടപടിയുണ്ടാകുമെന്നുറപ്പായ സാഹചര്യത്തിലായിരുന്നു അജിത് കുമാറിന്റെ വൈകാരിക പ്രസംഗം.






Post a Comment

0 Comments