Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലാ കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ ധര്‍ണ്ണ

 


അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അകലക്കുന്നം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലാ കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. അധികൃതര്‍ പൂവത്തിളപ്പില്‍ കണ്ടെത്തി കരാറില്‍ ഏര്‍പ്പെട്ട കെട്ടിടം പൂര്‍ണ്ണമായി സജ്ജമാക്കപ്പെട്ടെങ്കിലും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ കാരണം മാറ്റം സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. നിലവില്‍ പള്ളിക്കത്തോട്ടില്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷമതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും  പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിന് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്താനാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് അറുപതു ശതമാനത്തോളം ഗുണഭോക്തൃ പ്രദേശമുള്ള അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തിളപ്പിലേക്ക് സെക്ഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ നിശ്ചയിച്ചിരുന്നത്. സ്ഥലവും കെട്ടിടവും കണ്ടെത്തി ഓഫീസ് മാറ്റം യാഥാര്‍ത്ഥ്യമാക്കാനിരിക്കെയാണ്  ഓഫീസ് മാറ്റം സ്റ്റേ ചെയ്തിരിക്കുന്നത്. 

                                                    


പള്ളിക്കത്തോട് പഞ്ചായത്തിന്റെ ഒരു ഉള്‍നാടന്‍ പ്രദേശമായ മുക്കാലിയിലേക്ക് ഓഫീസ് മാറ്റുവാന്‍ പള്ളിക്കത്തോട് പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഏതൊരാള്‍ക്കും ഏറെ സൗകര്യപ്രദമായി എത്തിച്ചേരുവാന്‍ കഴിയുന്ന പൂവത്തിളപ്പിലെ നിര്‍ദിഷ്ട കെട്ടിടത്തില്‍ തന്നെ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാലായില്‍ വൈദ്യുതി ഭവനു മുന്‍പില്‍ കൂട്ടധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ജേക്കബ് തോമസ്, ജാന്‍സി ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ ഷാന്റി ബാബു, ജോര്‍ജ് മൈലാടി , രഘു കെ.കെ, മാത്തുക്കുട്ടി ആന്റണി, ജീനാ ജോയി, സീമാ പ്രകാശ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡാന്റീസ് കൂനാനിക്കല്‍, ബിനോയി കുമാര്‍, റ്റോമി ഈരൂരിക്കല്‍, എം.എ. ബേബി, റ്റോജി ഫിലിപ്പ്, റ്റി.ഡി.എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments