അഖില കേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ നേതൃത്വത്തില്‍ ഋഷി പഞ്ചമി ആഘോഷവും താലപ്പൊലി ഘോഷയാത്രയും നടന്നു. ശാഖാ മന്ദിരത്തില്‍ രക്ഷാധികാരി ഡോ. എം.എന്‍ വിജയന്‍ പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന സമ്മേളനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ജയന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി യു.ആര്‍ മോഹനന്‍ ഋഷിപഞ്ചമി ദിന സന്ദേശം നല്‍കി. ശാഖാ പ്രസിഡന്റ് സി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേല്‍ശാന്തി പ്രസാദ് തിരി തെളിച്ചതോടെയാണ് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്.
ശാഖാ സെക്രട്ടറി നെല്‍ജി,സഭാ ബോര്‍ഡ് മെമ്പര്‍മാരായ ദീപേഷ് കുമാര്‍, എം.ജി. സജീവന്‍, യുവജന സംഘം താലൂക്ക് യുണിയന്‍ പ്രസിഡന്റ് സുഭാഷ് ചന്ദ്രശേഖരന്‍, മഹിളാസംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് ഷൈനി രാജു, യുവജന സംഘം യൂണിയന്‍ സെക്രട്ടറി അരുണ്‍ ചന്ദ്രകുമാര്‍, ശാഖാ ഖജാന്‍ജി സതീശന്‍ സി.കെ എന്നിവര്‍ സംസാരിച്ചു. ഭക്തിനിര്‍ഭരമായ താലപ്പൊലി ഘോഷയാത്ര വാദ്യമേളത്തിന്റേയും നാടന്‍ കലാരൂപങ്ങളുടേയും, വിവിധ ഫ്‌ലോട്ടുകളുടേയും, രഥത്തിന്റേയും അകമ്പടിയോടെ ശാഖാ മന്ദിരത്തിലെത്തി. സമ്മാന കൂപ്പണ്‍ നറുക്കടുപ്പും നടത്തി.
0 Comments