Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള വിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷം 2024 സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച

 


അഖില കേരള വിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷം 2024 സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ചെത്തിമറ്റം യൂണിയന്‍ മന്ദിരാങ്കണത്തില്‍ യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കല്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാലാ വെള്ളാപ്പാട് വനദുര്‍ഗ്ഗ ക്ഷേത്രാങ്കണത്തില്‍ നിന്നും വിശ്വകര്‍മ്മ ദിന റാലി ആരംഭിച്ച് പാലാ ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന് 3.30ന് യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും എകെവിഎംഎസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: വി.എന്‍ ശശിധരന്‍ ആമുഖപ്രസംഗം നടത്തി വിശ്വകര്‍മ്മ ദിന സന്ദേശം നല്‍കും. 

                                    



വിശ്വകര്‍മ്മ കലാസമിതിയുടെ ഉദ്ഘാടനം  ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാണി സി കാപ്പന്‍ എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുന്‍കാല യൂണിയന്‍ നേതാക്കളെ അഡ്വ:മോന്‍സ് ജോസഫ് എംഎല്‍എ ആദരിക്കും. പ്രതിഭാ പുരസ്‌കാരങ്ങള്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ വിതരണം ചെയ്യും. പാലാ  മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ മുഖ്യ പ്രഭാഷണം നടത്തും. സഭ ബോര്‍ഡംഗങ്ങളായ എം.ജി സജീവ്, പി.കെ അനീഷ്, ആര്‍ ദീപേഷ് കുമാര്‍, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി വിനോദ്,യുവജന സംഘം യൂണിയന്‍ പ്രസിഡണ്ട് സുഭാഷ് ചന്ദ്രശേഖരന്‍. യൂണിയന്‍ സെക്രട്ടറി യു.ആര്‍ മോഹനന്‍,  ട്രഷറര്‍ എം.വി ദിവാകരന്‍ എന്നിവര്‍ പ്രസംഗിക്കും. റാലിയിലും സമ്മേളനത്തിലും യൂണിയന്റെ കീഴിലുള്ള 62 ശാഖകളില്‍ നിന്നായി 5000ത്തില്‍ പരം വിശ്വകര്‍മ്മജര്‍ പങ്കെടുക്കും വിശ്വകര്‍മ്മ ദിനാഘോഷ പരിപാടികളുടെ വിജയത്തിനായി 151 അംഗ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു. വാര്‍ത്ത സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കല്‍, സെക്രട്ടറി യു.ആര്‍ മോഹനന്‍, ഖജാന്‍ജി. എം.വി ദിവാകരന്‍, ബോര്‍ഡ് അംഗം എം.ജി സജീവ് എന്നിവര്‍പങ്കെടുത്തു.






Post a Comment

0 Comments