Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടന്നു

 


ഓള്‍ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ (എകെപിഎല്‍എ) സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ലാബ് അസിസ്റ്റന്റുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രിസ്‌ക്രൈബ്ഡ് ടെക്സ്റ്റ് ബുക്കിന്റെ അടിസ്ഥാത്തില്‍ ലാബ് അസിസ്റ്റ്ന്റ്‌സിന്റെ യോഗ്യതാ നിര്‍ണ്ണയ പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. എകെപിഎല്‍എ സംസ്ഥാന പ്രസിഡന്റ്  ജോണ്‍സി ജേക്കബ് അധ്യക്ഷനായിരുന്നു. 

                                                  


സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് കാഞ്ഞിരം പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ പി.എം. സൈനുദ്ദീന്‍  കണക്കുകളും അവതരിപ്പിച്ചു . റിട്ടയര്‍ ചെയ്യുന്ന ലാബ് അസിസ്റ്റന്റുമാരെ ആദരിച്ചു.  അരുണ്‍ ജോസ്, സജി തോമസ്, ജോര്‍ജ് കെ.സി, സാജ് കുമാര്‍ ഐ.ജി, അനില്‍ ചെമ്പകശ്ശേരി, ബെന്നി വര്‍ഗീസ്, ബിജു വെട്ടിക്കുഴി, ജോണ്‍ എബ്രഹാം, ബിനി ഇ. എം, ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments