Breaking...

9/recent/ticker-posts

Header Ads Widget

അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം



അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ അഞ്ചാം ദിവസം രുഗ്മിണീ സ്വയംവരം പാരായണം ചെയ്തു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു. സ്വയംവരമാല എഴുന്നള്ളിപ്പിലും യജ്ഞവേദിയിലെ  ചടങ്ങുകളിലും  നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് സ്വയംവരസദ്യയും നടന്നു.


 ശ്രദ്ധാപൂര്‍വ്വമായ സപ്താഹശ്രവണത്തിലൂടെ  കഥാസന്ദര്‍ഭങ്ങളിലടങ്ങിയ തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ട് ഈശ്വരാനുഭൂതി നേടാന്‍ കഴിയുമെന്ന് യജ്ഞാചാര്യന്‍ ഭാഗവതസത്തമ നീലംപേരൂര്‍ പുരുഷോത്തമ ദാസ് പറഞ്ഞു. കരയോഗ മന്ദിര ഹാളിലെ യജ്ഞ വേദിയില്‍യജ്ഞാചാര്യന്‍ നീലം പേരൂര്‍ പുരുഷോത്തമ ദാസിനൊപ്പം പടനിലം സുരേഷ് , മാടപ്പള്ളി രമേശ്  രാജാക്കാട് ഭാസ്‌കര്‍ പുത്തൂര്‍ പ്രകാശ് എന്നിവരാണ് യജ്ഞപൗരാണികരായി പങ്കെടുക്കുന്നത്. പൂജാ ചടങ്ങുകള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് പെരിയമന പുരുഷോത്തമന്‍ നമ്പൂതിരിയാണ് ശനിയാഴ്ച കുചേലോപാഖ്യാനം പാരായണം ചെയ്യും. സപ്താഹയജ്ഞം ഞായറാഴ്ച മംഗള സ്‌നാന എഴുന്നള്ളിപ്പ് , ആറാട്ട് യജ്ഞ സമര്‍പ്പണം, മഹാപ്രസാദമൂട്ട് എന്നിവയോടെ സമാപിക്കും.

Post a Comment

0 Comments