Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ക്യാമ്പയിന്‍

 


ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബങ്ങളെ അരാജകത്വത്തിലേക്ക് തള്ളി വിടുകയാണെന്നും ലഹരി വിമോചനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അഡ്വ.  മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, ചങ്ങനാശ്ശേരി ചാസ്സ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സ്റ്റേറ്റ് ലെവല്‍ കോഡിനേറ്റിംഗ് ഏജന്‍സി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. 


                                    

പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.  ചാസ്സ് അസിസ്റ്റന്റ് ഡയറക്ടറും എസ്.എല്‍.സി എ പ്രോജക്ട് കോര്‍ഡിനേറ്ററുമായ ഫാദര്‍ ജിന്‍സ് ചോരേട്ടുചാമക്കാല പദ്ധതി വിശദീകരണം നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍രാജ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി മാത്യു, അല്‍ഫോല്‍സാ ജോസഫ്, എം.എന്‍ രമേശന്‍, ടെസ്സി സജീവ്, ഡാര്‍ലി ജോജി, ജോയിസ് അലക്‌സ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, ബിജു ജോസഫ്, വിനു കുര്യന്‍, കമലാസനന്‍ ഇ.കെ, ലതിക സാജു, രാമരാജു, സെക്രട്ടറി പ്രദീപ് എന്‍ എന്നിവര്‍ പ്രസംഗിച്ചു .


 കറ്റാനം  ഐ.ആര്‍.സി.എ  പ്രോജക്ട് കോഡിനേറ്റര്‍ ലിജു തോമസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൌട്ട് ആന്റ് ഗൈഡ്, എന്‍എസ്എസ് വിഭാഗം, സൗഹൃദ ക്ലബ്ബ് കുട്ടികള്‍ ലഹരി വിരുദ്ധ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പരിശീലന പരിപാടികള്‍ എസ്.എല്‍.സി.എ കേരള ഓഫീസര്‍ അമല്‍ മത്തായി കോര്‍ഡിനേറ്റ് ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിമുക്ത ഭടന്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ്, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍,  പിറ്റിഎ, എംപിറ്റിഎ അംഗങ്ങള്‍,  തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സൈസ് വകുപ്പിന്റെ പോസ്റ്റര്‍ പ്രദശനം, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവയും സംഘടിപ്പിച്ചു.





Post a Comment

0 Comments