അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 5-ാം തീയതി തിരി തെളിയും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. ചടങ്ങില്‍ എം.പി ഫണ്ടില്‍ നിന്നനുവദിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിക്കും.
കോളേജ് മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷനായിരിക്കും ആന്റൊ ആന്റണി എംപി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.ല്‍. എ, മുന്‍ എം എല്‍ എ പിസി ജോര്‍ജ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റാ അബ്ദുള്‍ ഖാദര്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും. വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കര്‍മ്മപരിപാടികള്‍ക്കാണ് കോളേജ് തുടക്കം കുറിക്കുന്നത്. വജ്രജൂബിലി മെഗാ എക്‌സ്‌പോ, ഫിലിം എക്‌സിബിഷന്‍,ഭവന നിര്‍മ്മാണ പദ്ധതി, ദേശീയ അന്തര്‍ ദേശീയ സെമിനാറുകള്‍, വനിതാ ശാക്തികരണ പരിപാടികള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് ജൂബിലി വര്‍ഷത്തില്‍ നടക്കുന്നത്. മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഡോ. സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
.
0 Comments