Breaking...

9/recent/ticker-posts

Header Ads Widget

വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു.

 


അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക്  തിരി തെളിഞ്ഞു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.  മൂല്യങ്ങളും ധാര്‍മ്മിക ചിന്തകളും ഉള്‍ചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

                                    

ആന്റൊ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എം.പി ഫണ്ടില്‍ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെന്ററിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. കോളേജ് മാനേജര്‍  റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു.  


മുന്‍ എം എല്‍ എ പിസി ജോര്‍ജ്, ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റാ അബ്ദുള്‍ ഖാദര്‍,  കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോറെജി വര്‍ഗ്ഗീസ്സ് മേക്കാടന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഡോ റ്റിറ്റി മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസാരിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കര്‍മ്മപരിപാടികള്‍ക്കാണ് കോളേജ് തുടക്കം കുറിച്ചത്. വജ്രജൂബിലി മെഗാ എക്‌സ്‌പോ, ഫിലിം എക്‌സിബിഷന്‍,ഭവന നിര്‍മ്മാണ പദ്ധതി, ദേശീയ അന്തര്‍ ദേശീയ സെമിനാറുകള്‍, വനിതാ ശാക്തികരണ പരിപാടികള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.





Post a Comment

0 Comments