Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും

 


അരുവിത്തുറ ലയണ്‍സ് ക്ലബ്ബ്,  സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി, ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ പൈക എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളി പാരീഷ് ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു.  ലയണ്‍സ് ഡിസ്ട്രിക്ക് 318 B ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷനായിരുന്നു.

                                    



 ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്, പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടം, മാതൃവേദി പ്രസിഡന്റ് ലിന്‍സി ആന്‍ഡ്രൂസ്, പാലാ മാര്‍സ്ലീവാ മെഡിസിറ്റി ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി, ലയണ്‍സ് ഐ ഹോസ്പിറ്റല്‍ പൈക ഹോണററി മാനേജര്‍ എബ്രഹാം പാലക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മനേഷ് കല്ലറക്കല്‍, വി.എം മാത്യു വെള്ളാപ്പാണിയില്‍, അരുണ്‍ കുളംമ്പള്ളിയില്‍, ജോസ് മനക്കല്‍, ഷാജി തലനാട്, സ്റ്റാന്‍ലി തട്ടാംപറമ്പില്‍, പിതൃവേദി മേഖല പ്രസിഡന്റ് ആന്‍ഡ്രൂസ് തെക്കേകണ്ടം, മാതൃവേദി  മേഖല ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസി കല്ലറങ്ങാട്ട്, മേഖല പ്രസിഡന്റ് ശാന്തമ്മ ജോസഫ് മേച്ചേരില്‍, ജോസഫ് വടക്കേല്‍, ജോര്‍ജ്കുട്ടി മുകാലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






Post a Comment

0 Comments