അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിട ധാര്‍മ്മികത ആധുനിക സമൂഹത്തില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെയും ഇക്കണോമിക്‌സ് അസോസിയേഷന്റെയും ഉദ്ഘാടനം മണിമലക്കുന്ന് റ്റി.എം ജേക്കബ്ബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ ടോജോ ജോസ് ഉദ്ഘാടനം ചെയ്തു. ആത്യന്തിക വിജയത്തിന് ധാര്‍മ്മികത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് ബര്‍സാര്‍ ഫാ ബിജു കുന്നക്കാട്ട്, ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോര്‍ജ്, അദ്ധ്യാപകരായ ജോസിയാ ജോണ്‍, ഡോണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments