ആവേശത്തേരിലേറി അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ "കളറോണം" ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. യമകിങ്കരന്‍മാര്‍ക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വര്‍ണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മല്‍ത്സരവും അത്തപൂക്കള മത്സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്,. വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.
0 Comments