Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണയും



കേരളാ കോണ്‍ഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണയും നടത്തി. അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അതിരമ്പുഴ ചന്തക്കുളത്തിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമാപിച്ചു. 


തുടര്‍ന്നു നടന്ന ധര്‍ണ്ണ കേരളാ കോണ്‍ഗ്രസ് എം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്ര പ്രാധാന്യമുള്ള ചന്തക്കുളം വൃത്തിയാക്കി നവീകരിച്ച് സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ജോഷി ഇലഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം N A മാത്യു, സാലസ് മാങ്കോട്ടില്‍, ജില്ലാ കമ്മിറ്റി അംഗം ബൈജു മാതിരമ്പുഴ, മാത്തച്ചന്‍ പ്ലാത്തോട്ടം, KTUC (M) നിയോജക മണ്ഡലം പ്രസിഡണ്ട് മണി അമ്മഞ്ചേരി, മണ്ഡലം പ്രസിഡണ്ട് ബിജു മേപ്പുറം, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡണ്ട് ജിന്‍സ് കുര്യന്‍, വൈസ് പ്രസിഡണ്ട് ജിക്കു മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഷിജോ ഗോപാലന്‍, ഷിബു കടുമ്പൂശ്ശേരി, മറ്റ് നേതാക്കളായ ജോസ് പാറയ്ക്കല്‍, ജോയി തോട്ടനാനി, ജിമ്മി മാണിക്കത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments