അതിരമ്പുഴ സെന്റ്.മേരിസ് എല്‍. പി. സ്‌കൂളില്‍ അധ്യാപക ദിനത്തില്‍ കുട്ടി അധ്യാപകരാണ് അധ്യാപകരെ വരവേറ്റത്. അധ്യാപകരുടെ വേഷം ധരിച്ച് എത്തിയ കുട്ടികള്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും കൗതുക കാഴ്ചയായിരുന്നു. സ്‌കൂള്‍ ലീഡര്‍ കുമാരി ആഷ്ന ഷിജു പ്രഥമാധ്യാപികയാവുകയും സ്‌കൂള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ റോഷി റോയി ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍. തങ്ങളുടെ അധ്യാപകരെ അനുകരിച്ച് കുട്ടികള്‍ എടുത്ത ക്ലാസുകളും വളരെ ഹൃദ്യമായിരുന്നു.
പി. ടി.എ പ്രസിഡന്റ് മനോജ് പി ജോണിന്റെ നേതൃത്വത്തില്‍ പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ്‌കൂളില്‍ എത്തി അധ്യാപകദിനാ ശംസകള്‍ നേരുകയും,സമ്മാനങ്ങള്‍ കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്തു.
പ്രഥമാധ്യാപിക ശ്രീമതി അല്‍ഫോന്‍സാ മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന അധ്യാപക ദിനാഘോഷത്തില്‍ ,36 വര്‍ഷം അധ്യാപികയായി ജോലി ചെയ്ത് ദീര്‍ഘകാലം പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സി. ഐലീന്‍ കുളങ്ങരയെ ആദരിച്ചു. അതിരമ്പുഴ പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. അലക്സ് വടശ്ശേരി സിസ്റ്ററിനെ പൊന്നാടയണിയിച്ചു. സിസ്റ്റര്‍ തന്റെ പൂര്‍വ്വകാല സ്മരണകള്‍ ഓര്‍ത്തെടുത്ത് കുട്ടികളുമായി പങ്കുവെച്ചു. അധ്യാപകരോടുള്ള ആദരസൂചകമായി കുട്ടികള്‍ നടത്തിയ 'ഗുരുവന്ദനം' പരിപാടിയും ശ്രദ്ധേയമായി.
0 Comments