അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ആഘോഷവേളയില്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച ഏറ്റുമാനൂര്‍ എസ്. എച്ച്.ഒ അന്‍സല്‍, സിപിഒ വി.കെ അനീഷിനും അനുമോദനം നല്‍കി.. അത്തപ്പൂക്കളവും, ഓണസദ്യയും ഒരുക്കിയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരകളിയും ഉണ്ടായിരുന്നു.
സ്‌കൂളില്‍ നടന്ന യോഗത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. നവീന്‍ മാമൂട്ടില്‍ 2024ലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ SHO അന്‍സലിനും, CPO വി.കെ അനീഷിനും മെമെന്റോ നല്‍കി ആദരിച്ചു. ഹെഡ്മിസ്ട്രസ് സിനി ജോസഫ്, വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ്, പിടിഎ പ്രസിഡന്റ് മോന്‍സ് പള്ളിക്കുന്നേല്‍, വൈസ് പ്രസിഡന്റ് മഞ്ജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ഓണസദ്യ കഴിച്ച ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയത്.
0 Comments