Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കിസ്മത്ത് പടിക്ക് സമീപം വാഹനാപകടം.


 

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ഏറ്റുമാനൂര്‍ കിസ്മത്ത് പടിക്ക് സമീപം വാഹനാപകടം. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുന്നത്തുറ കറ്റോട് സ്വദേശി രമേശിനാണ് പരിക്കു പറ്റിയത്. ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും നിസ്സാര പരിക്കുകളേറ്റു. ഇവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


                                    

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ കിസ്മത്ത് പടിക്ക് സമീപമുള്ള വളവില്‍ വച്ച് മുമ്പില്‍ സഞ്ചരിച്ചിരുന്ന വാഹനം ഓവര്‍ടേക്ക് ചെയ്തു വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് അടിയില്‍ കുടുങ്ങിയ ഓട്ടോഡ്രൈവര്‍ രമേശിനെ ഓടിക്കൂടിയ ആളുകളാണ് രക്ഷപ്പെടുത്തിയത്.


.





Post a Comment

0 Comments