ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന കുഴഞ്ഞു വീണ വനിതാ ഓട്ടോഡ്രൈവര്‍ മരണമടഞ്ഞു. കിടങ്ങൂര്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പിറയാര്‍ കാവുംപാടം കൊങ്ങോര്‍പള്ളിത്തറയില്‍ ഗീതയാണ് മരണമടഞ്ഞത്. 45 വയസ്സായിരുന്നു . കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ പാറേവളവില്‍ വച്ചാണ് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.
പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തില്‍ ഗീത ഓട്ടോയില്‍ കുഴഞ്ഞു വീഴുകയും ഓട്ടോ റോഡില്‍ മറിയുകയും ചെയ്തു . ഉടന്‍ തന്നെ കിടങ്ങൂര്‍ LLM ഹോസ്പിറ്റലിലും തുടര്‍ന്ന മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരണമടഞ്ഞ ഓട്ടൊ ഡ്രൈവര്‍ ഗീതയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ ശനിയാഴ്ച 2 ന് വീട്ടുവളപ്പില്‍ നടക്കും.
.
0 Comments