അയര്‍ക്കുന്നം ഒറവയ്ക്കലില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. ബുധനാഴ്ച രാത്രിയിലാണ് മൂന്നു കടകളില്‍ മോഷണം നടന്നത്. അര്‍ധരാത്രിക്കു ശേഷമാണ് മോഷണമെന്ന് കരുതപ്പെടുന്നു. അയര്‍ക്കുന്നം ഒറവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ് പെയിന്റ് കട,സമീപത്തു തന്നെ പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ട് ഓട്ടോ പാട്സ്, ഫര്‍ദീസ ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്.
രാവിലെ കട തുറക്കാന്‍ ഉടമയും ജീവനക്കാരും എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സെന്റ് ജോര്‍ജ് പെയിന്റ് കടയില്‍ നിന്നും 2500 രൂപ നഷ്ടമായിട്ടുണ്ട്. മറ്റ് കടകളിലും മോഷ്ടാക്കള്‍ കയറി മോഷണശ്രമം നടത്തിയിട്ടുണ്ട്. സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. സിസിടിവി ക്യാമറ മുകളിലേയ്ക്കു തിരിച്ച് വച്ച ശേഷമാണ് എല്ലാ കടകളിലും മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ അയര്‍ക്കുന്നം എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
0 Comments