Breaking...

9/recent/ticker-posts

Header Ads Widget

അയ്മനം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനമായി.

 


അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനമായി. സെപ്റ്റംബര്‍ എട്ടിനാണ് ഉത്സവം കൊടിയേറിയത്. എട്ടു ദിവസം നീണ്ടു നിന്ന ക്ഷേത്രോത്സവത്തില്‍ ക്ഷേത്ര ആചാരങ്ങള്‍ക്കൊപ്പം, പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. 

                                    

ആറാം ഉത്സവ ദിനമായ സെപ്റ്റംബര്‍ 13ന്  പ്രശസ്തമായ അയ്മനം പൂരം നടന്നു. എട്ടാം ഉത്സവദിനമായ തിരുവോണം നാളില്‍ ആറാട്ട് നടന്നു.  വൈകിട്ട് അഞ്ചിന് പഞ്ചവാദ്യം ആരംഭിച്ചു. ആറുമണിക്ക് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് പുറപ്പെട്ടു. രാത്രി 1.30നാണ് ആറാട്ട് എതിരേല്‍പ്പ് പുലര്‍ച്ചെ 5 മണിക്ക് കൊടിയിറക്കും നടക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഡോ. അഭിജിത് ശര്‍മ്മ, സുമോന്‍ പി.എസ്, പ്രസാദ് തുടങ്ങിയവര്‍ ഉത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.





Post a Comment

0 Comments