Breaking...

9/recent/ticker-posts

Header Ads Widget

ആയുഷ് ആരോഗ്യ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയും ഗവ: ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

 


ആയുഷ് ആരോഗ്യ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയും ഗവ: ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍  ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍ പേഴസണ്‍ ലീനാ സണ്ണി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. 

                                    



മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ നേതൃത്വത്തില്‍ സൗജന്യ ലാബ് ടെസ്റ്റിംഗും നടന്നു. സൗജന്യ മരുന്നു വിതരണവും നടന്നു. യോഗത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിന്ദു,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സിക്കുട്ടി മാത്യു, കൗണ്‍സിലര്‍മാരായ ബിജി ജോജോ , നീനാ ചെറുവള്ളി, സിജി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments