Breaking...

9/recent/ticker-posts

Header Ads Widget

ആയുഷ് വയോജന സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


കിടങ്ങൂര്‍ പഞ്ചായത്തിന്റെയും കിടങ്ങൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ആയുഷ് വയോജന സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യം ലക്ഷ്യമിട്ടാണ് സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ വയോജനങ്ങളുടെ  പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്,  ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹ്യ ആരോഗ്യവും, ആയുഷ് ചികിത്സാ സംവിധാനത്തിലൂടെ മെച്ചപ്പെടുത്താനുള്ള പരിശോധനകളാണ് നടന്നത്. 


                                    



കിടങ്ങൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന വയോജന  ആയുര്‍വേദ മെഡിക്കല്‍  ക്യാമ്പിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കന്‍ നിര്‍വഹിച്ചു.  വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സനല്‍കുമാര്‍  വി.പി, സുരേഷ് പി.ജി,   ദീപലത സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപാ ബി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് പ്രാഥമിക പരിശോധനകള്‍ രോഗ നിര്‍ണ്ണയം ബോധവല്‍ക്കരണ ക്ലാസ് എന്നിവയും നടന്നു.





Post a Comment

0 Comments