Breaking...

9/recent/ticker-posts

Header Ads Widget

ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി  ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കുറുപ്പന്തറ കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ചാക്കോ മത്തായി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ ആന്‍സി സിബി, സാലിമോള്‍ ജോസഫ്, സാലിയമ്മ ജോളി, പ്രത്യുക്ഷ സുര, ഡോ. ജെന്‍സി എജെ എന്നിവര്‍ സംസാരിച്ചു. ഡോ. ആര്യശ്രീ യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കി. രോഗപരിശോധന, നേത്രപരിശോധന, രക്തപരിശോധന, മരുന്ന് വിതരണം എന്നിവയും  നടന്നു. മാഞ്ഞൂര്‍ ഗവ. ആയൂര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ ജെന്‍സി എ.ജെ, ജില്ലാ ആയുര്‍വേദ ആശുപത്രി സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ കാര്‍ത്തിക രാജഗോപാല്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു.


                                    



.





Post a Comment

0 Comments