വാര്‍ധക്യം ആനന്ദകരവും ആരോഗ്യകരവുമാക്കാന്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അധ്യക്ഷയായിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍ PT, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പഞ്ചായത്തംഗങ്ങളായ ഹേമ രാജു, റ്റീന മാളിയേക്കല്‍, കുഞ്ഞുമോള്‍ ടോമി, GHD മെഡിക്കല്‍ ഓഫീസര്‍ ഡോ.നീലീന പി.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ നീതു രാജ്, ഡോ നീലീന എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. മമത ലാബിന്റെ സഹകരണത്തോടെ രക്തപരിശോധന, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ പരിശോധനകള്‍, പ്രാഥമിക രോഗ നിര്‍ണ്ണയം എന്നിവ നടന്നു. അറുപതിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടന്ന ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
0 Comments