മഹാത്മ അയ്യന്‍കാളി ഗുരുദേവന്റെ 161 ജന്മദിനം ആഘോഷിച്ചു. വിവിധ ശാഖകളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയോടും കൂടിയാണ് ആഘോഷ പരിപാടികള്‍ നടന്നത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഓള്‍ കേരള ഹിന്ദു ചേരമര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂരില്‍ 13 ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ കൊങ്ങോര്‍പള്ളിത്തറ മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് പികെവി ലൈബ്രറിയില്‍ നടന്ന പൊതുസമ്മേളനം അഡ്വക്കേറ്റ് പയസ് രാമപുരം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു കുമാര്‍ അധ്യക്ഷനായിരുന്നു. റെജിമോന്‍ ചിറപ്പുറത്ത്, ധന ജ്ഞയന്‍, ഉണ്ണി ,പെരുമാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
.
0 Comments