ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോണ്‍ഗ്രസ് അംഗമായ ബീനാ ടോമിയ്ക്ക് 6 വോട്ടും എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എം അംഗമായ സുധ ഷാജി ക്ക് 2വോട്ടും ലഭിച്ചു. ബിജെപി അംഗം യോഗത്തില്‍ പങ്കെടുത്തെങ്കിലും വോട്ടു ചെയ്തില്ല 13 അംഗ ഭരണ സമിതിയിലെ CPM, CPI അംഗങ്ങളും 2 സ്വതന്ത്ര അംഗങ്ങളും വിട്ടു നിന്നു. ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത് മെമ്പറും മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാന്‍സിസിന്റെ ഭാര്യയാണ് ബീനാ ടോമി. ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ ജോയ് എബ്രഹാം എക്‌സ് എംപി, പി.വി ജോസഫ്, മാണിച്ചന്‍ കളപ്പുര, വി.ജെ ജോര്‍ജ്, കെ.ടി തോമസ്, ജോസ് പ്ലാക്കൂട്ടം, ഉണ്ണി കുളപ്പുറം, വില്‍ഫി മൈക്കിള്‍, ജിജി തെങ്ങുംപള്ളി, സോബിച്ചന്‍ ചോവാറ്റുകുന്നേല്‍, സോഫി സേവ്യര്‍, സുധാ ഷാജി, ലിന്‍സി സണ്ണി, റെജി മാത്യു, ബിജു എന്‍.എം, സുകുമാരന്‍ പനച്ചിക്കല്‍, ബേബി ഉപ്പുട്ടില്‍, ബേബി പാണംപാറ എന്നിവര്‍ പ്രസംഗിച്ചു.
0 Comments