Breaking...

9/recent/ticker-posts

Header Ads Widget

ഭരതര്‍ മഹാജന സഭയുടെ 75-ാം സംസ്ഥാനവാര്‍ഷിക സമ്മേളനം



ഭരതര്‍ മഹാജന സഭയുടെ 75-ാം സംസ്ഥാനവാര്‍ഷിക സമ്മേളനം പാലായില്‍ നടന്നു. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളിലെ PR നീലകണ്ഠന്‍ വൈദ്യര്‍ നഗറില്‍ നടന്ന പൊതുസമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി ചെയര്‍മാന്‍  BS മാവോജി മുഖ്യ പ്രഭാഷണം നടത്തി. 


ഡോ. NVശശിധരന്‍ , സജാത് എസ് , PK ശശി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രസിഡന്റ് PD സുരേഷ് അധ്യക്ഷനായിരുന്നു. AR വിജയകുമാര്‍, നഗരസഭാംഗം സതി ശശികുമാര്‍, സുനില്‍ ഗോപാലന്‍ , PSശ്രീനിവാസന്‍, റജികുമാര്‍, സി ജി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ശനിയാഴ്ച്ച നടന്നു. ഞായറാഴ്ച രാവിലെ കുടുംബ സംഗമവും തുടര്‍ന്ന് വനിതാ സമ്മേളനവും നടന്നു. സംവരണം അടക്കമുള്ള കാര്യങ്ങളില്‍ സമുദായം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു.

Post a Comment

0 Comments