ഭരണങ്ങാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ CPM ,CPI മെമ്പര്‍മാര്‍ കേരള കോണ്‍ഗ്രസ് Mന് വോട്ടുചെയ്യാതെ UDF അനുകൂല നിലപാട് സ്വീകരിച്ചതായി ആക്ഷേപം. എല്‍ഡിഎഫിനും, യുഡിഎഫിനും തുല്യ അംഗങ്ങളുള്ള ഭരണ സമിതിയില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരുമെന്നു കരുതിയിരുന്നെങ്കിലും വോട്ടെടുപ്പില്‍ ചിത്രം മാറി. 2 സ്വതന്ത്ര അംഗങ്ങളും 2 കേരള കോണ്‍ഗ്രസ് അംഗങ്ങളും CPM ന്റെയും CPI യുടെയും ഓരോ അംഗങ്ങളുമുള്ള എല്‍ഡിഎഫിന് KCM ന്റെ 2 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസിലെ ബീന ടോമി 6 വോട്ടുകള്‍ നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് Mലെ സുധ ഷാജിക്ക് 2 വോട്ടുകള്‍ മാത്രം. ഇത് വലിയ ചതിയാണെന്ന് LDF സ്ഥാനാര്‍ത്ഥിയായിരുന്ന സുധ ഷാജി പറഞ്ഞു. ആദ്യ ടേമില്‍ നമുക്കെടുപ്പിലൂടെ UDF ന് പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോള്‍ ഇത്തവണ നറുക്കെപ്പു വേണ്ടി വന്നില്ല എന്ന പ്രത്യേകതയുമുണ്ട്. LDF ലെ അനൈക്യം മറനീക്കി പുറത്തുവരുമ്പോള്‍ പ്രതിഷേധങ്ങളും ഉയരുകയാണ്. LDF സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനിടയാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്ന അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് Mആവശ്യപ്പെട്ടു.
.
0 Comments