Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി വലിയ പാലത്തിലെ കാടുകയറിയ നടപ്പാത വെട്ടിത്തെളിച്ചു.

 


കടുത്തുരുത്തി വലിയ പാലത്തിലെ കാടുകയറിയ നടപ്പാത  കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് വയര്‍മാന്‍സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു. കടുത്തുരുത്തി  ടൗണില്‍  വലിയ പാലത്തിന്റെ  നടപ്പാതയിലാണ് വളര്‍ന്നു പന്തലിച്ച കാടും പള്ളയും യാത്രക്കാര്‍ക്ക് ദുരിതമായിരുന്നത്. നടപ്പാതയുടെ ഇരുവശവും പുല്ലു വളര്‍ന്നു നില്‍ക്കുകയായിരുന്നു നടപ്പാതയുടെ വശത്തെ കമ്പി വേലിയിലും കാട് വളര്‍ന്ന നിലയിലായിരുന്നു. അധികൃതര്‍  ശുചീകരണം  നടത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് വയര്‍മാന്‍സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശ്രമദാനം എന്ന നിലയില്‍  ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് ഇറങ്ങിയത്. 

                                                 


 കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്  ബൈജു വര്‍ഗീസ്,  സെക്രട്ടറി ഗോപകുമാര്‍ ഇ.റ്റി, ബൈജു മാത്യു, ജോര്‍ജ് തോമസ്, ജോര്‍ജ് ജോസഫ്, ജോസ് വഞ്ചിപ്പുര, രാജീവ് എം, അഭിലാഷ് എം.റ്റി, സാബു കെ.പി, സാബു പി.പി, തുടങ്ങിയവര്‍ പരിപാടിക്ക്  നേതൃത്വം നല്‍കി.






Post a Comment

0 Comments