Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു

 


വന്ദ്യ ഗുരുഭൂതര്‍ക്ക് സ്‌നേഹാദരങ്ങള്‍ നേര്‍ന്ന് പ്രവിത്താനം സെന്റ് മൈക്കിള്‍സിലെ ഇളം തലമുറ അധ്യാപകദിനമാചരിച്ചു സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാലയങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരുമായ ഗുരുശ്രേഷ്ഠരെ  ആദരിച്ചു.

                                    

 പാലാ രൂപതയുടെ മുന്‍ വികാരി ജനറാള്‍ , പാലാ സെന്റ് തോമസ് കോളേജിന്റെ  പ്രിന്‍സിപ്പള്‍, മാനേജര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന ഫാദര്‍ ഈനാസ് ഒറ്റത്തെങ്ങുകല്‍, പാലാ സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍, പാലാ കത്തീഡ്രല്‍ വികാരി എന്നീ ചുമതലകള്‍ വാഹിച്ചിരുന്ന ഫാദര്‍ അലക്‌സ് കോഴിക്കോട്ട് എന്നിവരെയാണ് അധ്യാപക ദിനത്തില്‍ സ്‌കൂള്‍ ആദരിച്ചത്. സ്‌കൂളിനു വേണ്ടി ഹെഡ്മാസ്റ്റര്‍ അജി വി. ജെ.  ഇരുവരെയും പൊന്നാട അണിയിച്ചു. അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ് വിദ്യാഭ്യാസം എന്ന മഹത് വചനത്തെ ഓര്‍മിച്ചുകൊണ്ട് വന്ദ്യ ഗുരുക്കന്മാരുടെ പക്കല്‍ നിന്നും സ്‌കൂളിലെ അധ്യാപകര്‍ കത്തിച്ച തിരികള്‍ ഏറ്റുവാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.ചടങ്ങില്‍ അനന്യ സാബു, അല്‍ഫോന്‍സാ ബിനോജ്, ഏഞ്ചലീന മാര്‍ട്ടിന്‍, ഐറിന്‍ റിജോ എന്നിവര്‍ സംസാരിച്ചു.



.





Post a Comment

0 Comments