തലയോലപ്പറമ്പില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി പത്തുലക്ഷം രൂപ പിടിച്ചെടുത്തു. തലയോലപ്പറമ്പ് ഡി.ബി കോളേജിന് മുന്നില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധയിലാണ് പണം കണ്ടെത്തിയത്. അന്തര്‍ സംസ്ഥാന സ്വകാര്യ ബസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദിനെ കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
വ്യാഴാഴ്ച പുലര്‍ച്ചെ എക്സൈസ് സംഘം തലയോലപ്പറമ്പ് ഡി.ബി കോളേജിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസില്‍ നിന്നും ഒരു കോടി പത്തു ലക്ഷം രൂപ എക്സൈസ് സംഘം പിടിച്ചെടുത്തത്. പണം തലയോലപ്പറമ്പ് പൊലീസിനു കൈമാറി. തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
0 Comments