Breaking...

9/recent/ticker-posts

Header Ads Widget

കരുണ വയോജന ക്ലബ് അന്തീനാടിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

 


കരുണ വയോജന ക്ലബ് അന്തീനാടിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അന്തിനാട് അംഗന്‍വാടി ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ കരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ സ്മിതാ  ഗോപാലകൃഷ്ണന്‍ ഓണ സന്ദേശം നല്‍കി. 


                                    



 ക്ലബ് ഭാരവാഹികളായ തങ്കമ്മ പി  തോമസ്, സെബാസ്റ്റ്യന്‍ കെ.ആര്‍,  രാധാകൃഷ്ണന്‍, ജോര്‍ജ്  വി.റ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  തിരുവാതിര, ഡാന്‍സ് , ഓണപ്പാട്ടുകള്‍, കസേരകളി,  സുന്ദരിക്ക് പൊട്ടുകുത്ത് തുടങ്ങിയ വിവിധ കലാപരിപാടികളും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.  നിരവധി ക്ലബ് അംഗങ്ങളാണ് ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. ഓണസദ്യയുംഒരുക്കിയിരുന്നു.




Post a Comment

0 Comments