Breaking...

9/recent/ticker-posts

Header Ads Widget

പൂതൃക്കോവിലപ്പനു മുന്നില്‍ ഓണക്കാഴ്ചയായി മാതൃസമിതി ഓണപ്പൂക്കളമൊരുക്കി.

 


പൂതൃക്കോവിലപ്പനു മുന്നില്‍ ഓണക്കാഴ്ചയായി മാതൃസമിതി  ഓണപ്പൂക്കളമൊരുക്കി. കുറിച്ചിത്താനം പുത്തക്കോവില്‍ ക്ഷേത്രത്തിന്റെ തിരുനടയില്‍ ആനപ്പന്തലിലാണ് മാതൃ സമിതി 12 അടി വ്യാസമുള്ള പൂക്കളം തീര്‍ത്തത്. ക്ഷേത്രത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായ മാതൃസമിതിയംഗങ്ങള്‍ വ്യാഴാഴ്ച മൂലം നാളില്‍ രാവിലെ പൂക്കളുമായെത്തി ഭഗവാന്റെ മുന്നില്‍ പൂക്കളം തീര്‍ക്കാനാരംഭിച്ചു.

                                    



 കലാപീഠം അരുണ്‍മാരാര്‍  ഒരുക്കിയ ഡിസൈനില്‍  വര്‍ണപ്പൂക്കള്‍ കൊണ്ട തീര്‍ത്ത പൂക്കളം ഏറെ മനോഹരവും ആകര്‍ഷകവുമായിരുന്നു. പ്രസിഡന്റ് ശോഭന അമൃതിന്റെയും സെക്രട്ടറി രതി അരുണിന്റെയും നേതൃത്വത്തില്‍ മുപ്പതോളം മാതൃ സമിതിയംഗങ്ങളാണ് പുതൃക്കോവിലപ്പനുമുന്നില്‍ വര്‍ണ്ണപൂക്കളം തീര്‍ത്തത്. ദേവസ്വം അധികൃതരുടെയും ഉത്സവാഘോഷകമ്മറ്റിയംഗങ്ങളുടെയും സഹകരണത്തോടെയാണ് മാതൃസമിതി പൂക്കളംതീര്‍ത്തത്.






Post a Comment

0 Comments