കേരളാ ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ ജില്ലാ പ്രസിഡന്റ് രാജു കാശാംകാട്ടില്‍ പതാക ഉയര്‍ത്തി ദീപം തെളിയിച്ചു. എഐസിസി അംഗം T.D പ്രദീപ് കുമാര്‍ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെമ്പാടുമുള്ള അസംഘടിതരും സമൂഹത്തിന്റെ പിന്‍നിരയില്‍ നില്‍ക്കുന്നവരെയും കൂട്ടി ചേര്‍ത്ത് അവരെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് കേരളാ ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനറല്‍ സെക്രട്ടറി കെ.പി കൃഷ്ണന്‍ കുട്ടി, ഭാരവാഹികളായ എന്‍.കെ മോഹനന്‍, വി.ആര്‍ പ്രകാശ്, രാധാകൃഷ്ണന്‍ കല്ലറ, പ്രകാശ് കുമാര്‍, രാജേഷ് കാഞ്ഞിരപ്പള്ളി, സി.സി കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments