ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ സംഗമവും, ഓണാഘോഷവും നടന്നു. കുറുമണ്ണ് സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമ സമ്മേളനത്തില്‍ ദയ ചെയര്‍മാന്‍ P. M ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭിന്നശേഷി കമ്മിഷണറും, ദയ ട്രഷററുമായ Dr. P. T ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ദയ -ജോയിന്റ് സെക്രട്ടറി സുനില്‍ ബാബു, കുറുമണ്ണ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വികാരി ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, നിഷ ജോസ് കെ മാണി എന്നിവര്‍ സന്ദേശം നല്‍കി.
കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി , വീല്‍ചെയര്‍ വിതരണം നടത്തി. Dr. പ്രവീണ്‍ ലാല്‍ R മുഖ്യ അതിഥിയായിരുന്നു. ദയ സെക്രട്ടറി തോമസ് T എഫ്രേം, കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് V.G സോമന്‍, ബ്ലോക്ക് മെമ്പര്‍ ലാലി സണ്ണി, കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു ജേക്കബ്, ദയ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ജോസഫ് പീറ്റര്‍, ലിന്‍സ് ജോസഫ്, സിന്ധു P നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണകിറ്റ്, ഓണക്കോടി, വീല്‍ചെയര്‍, മെഡിക്കല്‍ കിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.
0 Comments