Breaking...

9/recent/ticker-posts

Header Ads Widget

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്

 


പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക-പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 

                                    



സംസ്ഥാന സമിതിയംഗം വി.എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി കളക്‌റേറ്റ് പടിക്കല്‍ സമാപിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, വൈസ് പ്രസിഡന്റ് യു നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍,ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അമീര്‍ ഷാജി ഖാന്‍, സെക്രട്ടറിമാരായ നിസ്സാം ഇത്തിപ്പുഴ, അഫ്‌സല്‍ പി എ,ട്രഷറര്‍ കെ.എസ് ആരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






Post a Comment

0 Comments