മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അകലക്കുന്നം പഞ്ചായത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വേറിട്ട പദ്ധതികള്‍ നടപ്പിലാക്കുന്നു.ജനകീയ പങ്കാളിത്തത്തോടെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് മികച്ച രീതിയില്‍ മാലിന്യസംസ്‌കരണം നടത്തുകയും ശുചിയായി സൂക്ഷിക്കുകയും ചെയ്യുന്ന വീടുകള്‍ കണ്ടെത്തി അവാര്‍ഡുകളും പ്രശംസാ പത്രവും നല്കുന്നതാണ് ഒരു പദ്ധതി. ഈ പദ്ധതിയിലൂടെ മുഴുവന്‍ വീടുകളെയും മാലിന്യമുക്തമാക്കാനും പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്താക്കി പ്രഖ്യാപിക്കാനുമാണ് ലക്ഷ്യം
.ഇതിനായി വാര്‍ഡ് തല മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കും. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലേയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും വിവിധ ക്ലബ്ബുകളുടെയും സേവനവും ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1 ന് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ നിര്‍വ്വഹിക്കും.പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗവും, സ്‌കൂള്‍ പ്രതിനിധികളുടെ യോഗവും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍,ശുചിത്വ മിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര,ആര്‍ജിഎസ്എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആശിഷ്, നവകേരളമിഷന്‍ ആര്‍.പി ഷെഫി, കൃഷി ഓഫീസര്‍ ഡോ.രേവതി ചന്ദ്രന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് ജി, വിഇഒ അമല മാത്യു, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, മുണ്ടന്‍കുന്ന് പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍പെക്ടര്‍ ജോണ്‍സണ്‍ പി മാത്യു,പഞ്ചായത്ത് മെമ്പര്‍മാരായ ജാന്‍സി ബാബു,രാജശേഖരന്‍ നായര്‍, മാത്തുക്കുട്ടി ആന്റണി,കെ.കെ രഘു തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments