Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം കര്‍ഷക ഫെഡറേഷന്റെ വാര്‍ഷികവും ഓണാഘോഷവും നടന്നു.

 


കുറിച്ചിത്താനം കര്‍ഷക ഫെഡറേഷന്റെ വാര്‍ഷികവും ഓണാഘോഷവും കുറിച്ചിത്താനം സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ നടന്നു.സമ്മേളനം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ ബെല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു.  കര്‍ഷക ഫെഡറേഷന്‍ ഡയറക്ടര്‍ ഫാദര്‍ ഇഗ്‌നേഷ്യസ് നടുവിലേക്കുറ്റ് അധ്യക്ഷനായിരുന്നു. PSWS രൂപതാ ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാദര്‍ ജോസ് നെല്ലിക്കത്തെരുവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

                                    



 അനിയന്‍ തലയാറ്റുംപിള്ളി ഓണ സന്ദേശം നല്‍കി. ഫെഡറേഷന്‍ പ്രസിഡന്റ് ഷൈജു മാത്യു, ബെന്നി കാവുകാട്ട്, ലിജി ജോണ്‍, സിസ്റ്റര്‍ ജസി മനയത്ത്, ജോണി എബ്രഹാം,  നിര്‍മല്‍ കുര്യാക്കൊസ്, ജോമി ഷൈജു എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പുക്കളമൊരുക്കി ആരംഭിച്ച ആഘോഷങ്ങളോടനുബന്ധിച്ച് തിരുവാതിരകളി വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, ഡാന്‍സ് കോലുകളി, വടം വലി തുടങ്ങിയ മത്സരങ്ങള്‍നടന്നു.





Post a Comment

0 Comments