Breaking...

9/recent/ticker-posts

Header Ads Widget

ആരോഗ്യ ബോധവത്കരണ ക്ലാസും ജെറിയാട്രിക് മെഡിക്കല്‍ ക്യാമ്പും നടത്തി

 


പാലാ ഗവ: ഹോമിയോ ആശുപത്രിയും സഫലം 55 പ്ലസ്സും പാലാ നഗരസഭയും സംയുക്തമായി കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസും ജെറിയാട്രിക് മെഡിക്കല്‍ ക്യാമ്പും നടത്തി. നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.


                                    



സഫലം പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.സാജന്‍ ചെറിയാന്‍ പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു,ബിജി ജോജോ, ആനി ബിജോയ്,സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍,പി.എസ്.മധുസൂദനന്‍,ഡോ.അശ്വതി ബി നായര്‍,ഡോ.കാര്‍ത്തിക വിജയ കുമാര്‍,മഞ്ജുഷ വിജയന്‍,എമിലിന്‍ അജു എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക്  ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.





Post a Comment

0 Comments