വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. ഇടനാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍മാരായ മോഹനന്‍ ടി.കെ , സുനില്‍കുമാര്‍ എന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ രാജേഷ് NY, പിടിഎ പ്രസിഡണ്ട് ബിന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് രജി സുനില്‍ , ബാങ്ക് എംപ്ലോയീസ് പ്രതിനിധി റജി എം.ആര്‍ , ഇടനാട് ബാങ്ക് വലവൂര്‍ ബ്രാഞ്ച് സെക്രട്ടറി സുഷമ സലി, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. വെള്ളിയാഴ്ച നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം തയ്യാറാക്കുന്നതിന് വിളവെടുത്ത ചെണ്ടുമല്ലിപ്പൂക്കളാണ് ഉപയോഗിക്കുന്നത്.
.
0 Comments