Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍  സൊസൈറ്റിയുടെയും കോട്ടയം വെല്‍ഫാസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒരുമ ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ്  മുന്‍ എംഎല്‍എ പി.സി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ്  ജോസ് പ്രകാശിന്റെ പേരിലുള്ള 13.5 സെന്റ് വസ്തുവില്‍ 6.5 സെന്റ് വസ്തു സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഞീഴൂര്‍ വാക്കാട് പരയ്ക്കാട്ട് സണ്ണി ജോണിനും കുടുംബത്തിനും സൗജന്യമായി നല്‍കുന്നതിന്റെ കൈമാറ്റവും പി.സി.ജോര്‍ജ് നിര്‍വഹിച്ചു. ഈ വസ്തുവില്‍ വീടും ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മ്മിച്ച് നല്‍കുമെന്ന് ഒരുമ പ്രസിഡന്റ് അറിയിച്ചു. 

                                    



വാര്‍ഡ് മെമ്പര്‍ ശരത് ശശി  അധ്യക്ഷത വഹിച്ചു. മെമ്പര്‍ ബോബന്‍ മഞ്ഞളാമലയില്‍, ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. വെല്‍ഫാസ്റ്റ് ആശുപത്രി എം.ഡി.ഡോ.പൗലോസ് തോമസ്, ഡോക്ടര്‍മാരായ ബഞ്ചമിന്‍ ജാര്‍ജ്, ഫിലിപ്പ് ജേക്കബ്, ബിജു സെബാസ്റ്റ്യന്‍, നിഷ മോഹന്‍ തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു. ഒരുമ പ്രവര്‍ത്തകരായ ഷാജി അഖില്‍ നിവാസ്, ജോയി മൈലം വേലില്‍, പ്രസാദ് എം, രഞ്ജിത് കെ.എ, ശ്രുതി സന്തോഷ്, സിന്‍ജ ഷാജി, ഐശ്വര്യ സരസപ്പന്‍, എ.കെ.രവി, ജോമോന്‍ തോമസ്, രതീപ്, ദിലീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






Post a Comment

0 Comments