ആരോഗ്യ പരിശോധനയിലും രോഗനിര്‍ണ്ണയത്തിലും മികച്ച സേവനം ലഭ്യമാക്കുന്ന പാലാ ഭാരത് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആധുനികരീതിയില്‍ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 1971 മുതല്‍ പാലായില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഡയഗ്‌നോസ്‌ററിക് സെന്റര്‍ ആധുനിക സൗകര്യങ്ങളേര്‍പ്പെടുത്തിയാണ് നവീകരിച്ചത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ഭാരത് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ MR രാജ്‌മോഹന്‍ നായര്‍ മുണ്ടമറ്റം, നഗരസഭാംഗങ്ങളായ ബിജി ജോജോ, പ്രിന്‍സ് VC, അഡ്മിനിസ്‌ട്രേറ്റര്‍ അരുണ്‍ രാജ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവീകരിച്ച ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസക്കാലത്തേക്ക് പരിശോധനകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments