സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയില്‍ യച്ചൂരി സീതാരാമ റാവു ജനിച്ചത്. 32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015 ല്‍ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തി. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംമായിരുന്നു.
.
0 Comments