Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

 


നമ്മുടെ രാജ്യത്തെ യുവമനസ്സുകളില്‍ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങള്‍ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍  രാമപുരം  മാര്‍ ആഗസ്തീനോസ് കോളേജില്‍  സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ്   'ഇന്‍സ്‌പെയര്‍' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                    



 യുവതലമുറയുടെ ആശയങ്ങളെ സര്‍ഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പോഴാണ് രാജ്യത്തിന്റെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നതെന്നും ബിഷപ് പറഞ്ഞു. നൂറ്റി പത്തോളം റാങ്കും നാക് എ ഗ്രെയ്ഡും നേടി ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന  മാര്‍ ആഗസ്തീനോസ് കോളേജിന്റെ സംഘാടക മികവിനെ ബിഷപ്പ് അഭിനന്ദിച്ചു. വിവിധ ജില്ലകളില്‍നിന്നുമായി പത്താം ക്ളാസ്സില്‍ ഉന്നത വിജയം നേടിയ 150 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍  വൈസ് ചാന്‍സലര്‍ ഡോ കെ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ റെവ. ഫാ. ബെര്‍ക്ക്‌മെന്‍സ് കുന്നുംപുറം,  മാണി സി കാപ്പന്‍ എംഎല്‍എ,  മധുര കാമരാജ് യൂണിവേഴ്‌സിറ്റി  പ്രൊഫസര്‍  ഡോ. ആര്‍. രാമരാജ്, പ്രിന്‍സിപ്പല്‍ ഡോ ജോയ് ജേക്കബ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സജേഷ്‌കുമാര്‍ എന്‍.കെ, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ് , ചെയര്‍മാന്‍ ഡോയല്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments