Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ്സുകളില്‍ പരിശോധന നടത്തി.

 


വൈക്കത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ്സുകളില്‍ പരിശോധന നടത്തി. വൈക്കം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 25 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 9 വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ കണ്ടെത്തി. ഈ വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാനും നിര്‍ദ്ദേശം നല്‍കി. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന ക്ഷമത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം  മാത്രം ഈ വാഹനങ്ങളെ സര്‍വീസ് തുടരാന്‍ അനുവദിക്കുകയുള്ളുവെന്ന്  മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. 

                                    



ടാക്സ് അടക്കാത്ത ഒരു വാഹനത്തിനും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത 2 വാഹനങ്ങള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചു. വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി ആശകുമാര്‍,രാജന്‍ എസ് ,അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ് വര്‍ഗീസ് ,ജെറാള്‍ഡ് വില്‍സ്,രാജു സി.ആര്‍ ,രഞ്ജിത്ത്,സുരേഷ് കുമാര്‍, സജിത്ത്, ദീപു ആര്‍ നായര്‍ ഡ്രൈവര്‍ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.






Post a Comment

0 Comments