Breaking...

9/recent/ticker-posts

Header Ads Widget

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.

 


വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന 42 കാരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ഉള്ളനാട് സ്വദേശി രാജിവ് KR കുന്നിന് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിറുത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലും കാരിത്താസിലുമെല്ലാം ചികിത്സ തേടിയിട്ടുള്ള രാജീവ് ഇപ്പോള്‍ പാലാ ഗവ ആശുപത്രിയിലാണ് ഡയലിസിസ് നടത്തി വരുന്നത്. ഡ്രൈവറായിരുന്ന രാജേഷ് രോഗബാധിതനായതോടെ ഭാര്യയും 2 കുട്ടികളുമടങ്ങിയ കുടുംബം ചികിത്സ ചെലവിനായി ഏറെ ബുദ്ധിമുട്ടാണ്  അനുഭവിക്കുന്നത്. 


                                    



വ്യക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 50 ലക്ഷത്തോളം രൂപ കണ്ടെത്താനായി ഉള്ളനാട് പള്ളി വികാരി ഫാദര്‍ മാത്യു മതിലകത്ത് രക്ഷാധികാരിയായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. പഞ്ചായത്തംഗം സുധാ ഷാജിയും, സി.കെ  മാര്‍ട്ടന്‍ ജനറല്‍ കണ്‍വീനറും, സാബു ജോസഫ് ഒവുസേപറമ്പില്‍ കണ്‍വീനറും ജോസഫ് കുര്യന്‍ ചെയര്‍മാനുമായ കമ്മറ്റി സെപ്റ്റംബര്‍ 8 ന് ഭവനസന്ദര്‍ശനം നടത്തി ചികിത്സാ സഹായ ഫണ്ട് സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കുടുംബത്തിന്റെ ഏകാശ്രയമായ രാജീവ് KR ന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കഴിയാവുന്നത്ര തുക നല്‍കണമെന്ന് ചികിത്സാ സഹായ ഫണ്ട് ശേഖരണ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. രാജീവ് KR ന്റെയും ചെയര്‍മാന്‍ ജോസഫ് കുര്യന്റെയും പേരില്‍ അന്തീനാട് SBI ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലൂടെയും ചികിത്സാ സഹായം നല്‍കി നിര്‍ധന കുടുംബത്തിന്റെ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കണമെന്ന് സഹായ സമിതിയംഗങ്ങള്‍  അഭ്യര്‍ത്ഥിച്ചു.





Post a Comment

0 Comments