Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷന് സമീപം റോഡിന്റെ വശങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി

 


ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷന് സമീപം റോഡിന്റെ വശങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി ഉയരുന്നു. സമീപത്തെ റബ്ബര്‍ തോട്ടങ്ങളിലും മാലിന്യം ലോറികളില്‍ എത്തിച്ച്  തള്ളുന്നുണ്ട്. ഞായറാഴ്ച രാത്രിയിലും ഈ ഭാഗത്ത് റബ്ബര്‍തോട്ടത്തില്‍ മാലിന്യം തള്ളി.  മാലിന്യം തള്ളിയതോടെ ഈ ഭാഗത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.   ഈ ഭാഗത്ത് കിണറുകളിലെ  വെള്ളവും മലിനമായിട്ടുണ്ട്. റോഡ് വശങ്ങളില്‍ വലിയ ചാക്കുകളില്‍ കെട്ടിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയുടെ  പല ഭാഗങ്ങളിലും ലോറികളില്‍ എത്തിച്ചും ചാക്കില്‍ കെട്ടിയും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.  റോഡ് വശങ്ങളും റബ്ബര്‍ തോട്ടങ്ങളും കാട് പിടിച്ച് കിടക്കുന്നത്  മാലിന്യം തള്ളാന്‍ സൗകര്യമാവുന്നുണ്ട്. 

                                             


കിടങ്ങൂര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന്  അധികൃതര്‍ പറഞ്ഞു.   വാര്‍ഡ് മെമ്പര്‍ മിനി ജറോം , കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറി രാജീവ്  SK , ചേര്‍പ്പുങ്കല്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ഔസേപ്പച്ചന്‍ കുളങ്ങര,  ആശാ വര്‍ക്കര്‍ ബിന്‍സി, നാട്ടുകാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.  ഈ ഭാഗത്തെ സിസിടിവി പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.  നാട്ടുകാര്‍ സംഘടിച്ച് രാത്രികാല പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.






Post a Comment

0 Comments