Breaking...

9/recent/ticker-posts

Header Ads Widget

കൊടുങ്ങൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

 


കൊടുങ്ങൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊടുങ്ങൂര്‍ കണ്ണന്താനം ലിറാന്‍ ലിംജി ജോണ്‍ (16)  ആണ് മരിച്ചത്. 


                                    



വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആണ് ലിറനും സുഹൃത്തുക്കളും ദേവീ ക്ഷേത്രക്കുളത്തില്‍ കുളിക്കുവാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയെ  കാണാതാകുകയായിരുന്നു. വിദ്യാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ അപകട വിവരം അറിഞ്ഞത്.  സ്ഥലത്ത് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍  നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹംകണ്ടെത്തിയത്.





Post a Comment

0 Comments