Breaking...

9/recent/ticker-posts

Header Ads Widget

മോഷണകേസ് ഒഴിവാക്കാമെന്ന വാഗ്ദാനം നല്‍കി പ്രതിയുടെ ഭാര്യയില്‍ നിന്നും പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.



മോഷണ കേസ് ഒഴിവാക്കുന്നതിനും, ജാമ്യം ലഭിക്കുന്നതിനുമായി പ്രതിയുടെ ഭാര്യയെ ഭയപ്പെടുത്തി 1,79,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ മാടപ്പാട് ഭാഗത്ത് കണ്ണംപുരയ്ക്കല്‍ വീട്ടില്‍ സ്വദേശിയായ സന്തോഷ് (52) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം  ഏറ്റുമാനൂരില്‍ വര്‍ക് ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബാറ്ററിയും, സ്‌കൂട്ടറും മോഷണം ചെയ്ത കേസില്‍ അയര്‍ക്കുന്നം സ്വദേശികളായ യുവാക്കളെയും, മോഷണ വസ്തുക്കള്‍ ഏറ്റെടുത്ത ആക്രികടക്കാരനായ  അതിരമ്പുഴ സ്വദേശിയെയും  ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷം ആക്രി കടക്കാരന്റെ വീട്ടില്‍ സന്തോഷ് എത്തുകയും ഇയാളെ ജയിലില്‍ നിന്നും ഇറക്കണമെന്നും, ഇല്ലെങ്കില്‍  ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നീ സ്റ്റേഷനുകള്‍ക്ക് കീഴില്‍ കൂടുതല്‍ മോഷണക്കേസ് വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇത് ഒഴിവാക്കാന്‍ ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, എസ്.ഐക്കും ,സി.ഐക്കും പണം നല്‍കണമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും പലതവണകളായി  1,79,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ അന്‍സല്‍ എ.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ്  ചെയ്തത്.





Post a Comment

0 Comments